തിരുവല്ല മണ്ഡലത്തില്‍ സഹായഹസ്തം വായ്പ വിതരണോദ്ഘാടനം മാത്യു ടി തോമസ് എം.എല്‍.എ നിര്‍വഹിച്ചു
തിരുവല്ല നിയോജകമണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ വിതരണോദ്ഘാടനം മാത്യു ടി തോമസ് എം.എല്‍.എ നിര്‍വഹിച്ചു. കവിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഉദയം കുടുംബശ്രീക്ക് ചെക്ക് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
തിരുവല്ല നിയോജക മണ്ഡലത്തില്‍ 18.19 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ സഹായഹസ്തമായി അനുവദിച്ചിരിക്കുന്നത്. നിരണം, നെടുമ്പ്രം, കവിയൂര്‍, കുന്നന്താനം, തിരുവല്ല പടിഞ്ഞാറ് പ്രദേശം എന്നിവിടങ്ങളില്‍ 1.50 കോടി രൂപയും കടപ്ര, കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 1.90 കോടി രൂപയും വായ്പയായി അനുവദിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്തിന് 1.59 കോടി രൂപയും തിരുവല്ല കിഴക്ക് പ്രദേശത്തിന് 1.65 കോടി രൂപയും അനുവദിച്ചു. ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം ഗ്രാമപഞ്ചായത്തുകള്‍ക്ക് 85 ലക്ഷം രൂപ വീതം മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന് 1.10 കോടി രൂപയും വായ്പ അനുവദിച്ചു.
കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ശകുന്തള, വാര്‍ഡ് മെമ്പര്‍ ബൈജു കുട്ടന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.വിധു, എ.ഡി.എം.സി മണികണ്ഠന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രേഷ്മ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഓമന അജയഘോഷ് , വൈസ് ചെയര്‍ പേഴ്സണ്‍ അനിത സജി, അകൗണ്ടാന്റ് മനീജ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments