Skip to main content

ജില്ലയിലെ 50% നിർമ്മാണപ്രവർത്തികളും പുനരാരംഭിച്ചു: ജില്ലാ കളക്ടർ എസ് ഷാനവാസ്

ജില്ലയിൽ കോവിഡ് 19 ലോക്ക് ഡൗൺ മൂലം മുടങ്ങിപ്പോയ നിർമ്മാണപ്രവർത്തികളുടെ 50 ശതമാനത്തിലേറെ പുനരാംഭിക്കാൻ കഴിഞ്ഞതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. പവർ ഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിളിടൽ, കുതിരാൻ തുരങ്കത്തിലെ നിർമ്മാണപ്രവർത്തികൾ; ഗ്രാമപഞ്ചാത്തുകളിലും മറ്റും നടക്കുന്ന നിർമ്മാണങ്ങൾ തുടങ്ങിയാണ് ലോക്ക് ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ പുനരാരംഭിച്ചത്. നിർമ്മാണ സാമഗ്രികളുടെ അമിതവിലക്കയറ്റവും കരിഞ്ചന്തയും തടയാൻ നടപടികൾ സ്വീകരിച്ചതായും കളക്ടർ അറിയിച്ചു. നിർമ്മാണ മേഖലയിലുളളവർക്ക് പ്രത്യേക പാസ് അനുവദിച്ചാണ് പ്രവർത്തനം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ക്വാറി ഉടമകൾ, നിർമ്മാണരംഗത്തെ കമ്പനികൾ, വാഹനഉടമകൾ തുടങ്ങിയവയുടെ പ്രത്യേകയോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തതായും വാഹനാവാടകയുടെ കാര്യത്തിൽ ധാരണയിലെത്തിയതായും ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു.
ചുമട്ടുതൊഴിലാളിയുടെ വക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ
ചുമട്ടുതൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ നൽകി. നിത്യജീവിതത്തിന് പ്രയാസപ്പെട്ടിരുന്ന കുന്നംകുളം ബസ് സ്റ്റാന്റിലെ ചുമട്ടുതൊഴിലാളി കെ വി സത്യനാണ് ഒരു ലക്ഷം രൂപ നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഏറ്റുവാങ്ങി. സത്യന് 2 മാസം മുൻപ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. പഴകിയ വീട് പൊളിച്ച് മാറ്റി പുതിയ വീട് നിർമ്മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സത്യൻ. വീടു പണിയാൻ തീരുമാനിച്ച സ്ഥലത്തു വെച്ചാണ് സത്യൻ ചെക്ക് കൈമാറിയത്. ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു ചുമടെടുപ്പ്

date