Post Category
മൊബൈല്‍ സാമ്പിള്‍ ശേഖരണ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു.
കോവിഡ് -19 പരിശോധനാ സാമ്പിള്‍ ശേഖരണത്തിനുള്ള സംസ്ഥാനത്തെ ആദ്യ മൊബൈല്‍ യൂണിറ്റ് കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കളക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ കെ.ആര്. രാജന്, ഡോ. പി. എന്‍ വിദ്യാധരന് തുടങ്ങിയവര്‍ സന്നിഹിതരായി.
സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുള്ള സര്‍വൈലന്‍സ് സാമ്പിള്‍ ശേഖരണത്തിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വാഹനമെത്തിച്ച് സാമ്പിള്‍ ശേഖരണം നടത്തും.
date
- Log in to post comments