Skip to main content

പരിസ്ഥിതി സൗഹൃദ മാസ്കുമായി  പനച്ചിക്കാട് ഹരിതകര്‍മ്മസേന

 

അജൈവ മാലിന്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലെന്ന പോലെ കോവിഡ് പ്രതിരോധത്തിലും പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്‍റെ വഴികാട്ടുകയാണ് പനച്ചിക്കാട് ഹരിത കര്‍മ്മ സേനാംഗങ്ങള്‍. ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്കുകള്‍ നാടിനു ഭീഷണിയാകുന്നതു കണക്കിലെടുത്താണ് ഇവര്‍ തുണി മാസ്കുകള്‍ തയ്യാറാക്കി വിതരണത്തിനെത്തിച്ചിരിക്കുന്നത്.

അംഗങ്ങള്‍ വീടുകളിരുന്ന് തയ്യാറാക്കിയ മൂവായിരത്തോളം മാസ്കുകള്‍ ഇതിനോടകം വില്‍പ്പന നടത്തി. ഒരു മാസ്കിന് പത്തു രൂപയാണ് വില. ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി ആശാ ജോണ്‍സണാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കോട്ടയം കളക്ടറേറ്റിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാര്‍ക്കുള്ള മാസ്കുകള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണിന് ഇവര്‍ കൈമാറി. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ജയരാജ്, സീനിയര്‍ സൂപ്രണ്ട് ബാബുരാജ്, എസ്. സൗമ്യ എന്നിവര്‍ സന്നിഹിതരായിരുന്നു.

date