Skip to main content

സമ്മാനാര്‍ഹമായ ഒരു ലക്ഷം രൂപയുടെ  ലോട്ടറി ടിക്കറ്റുകള്‍ ദുരിതാശ്വാസ നിധിയിലേക്ക്

 

ലോട്ടറി ഏജന്‍സി ഉടമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനയിലും ലോട്ടറി ടച്ച്. ചങ്ങനാശേരിയിലെ ബിസ്മി ലോട്ടറി ഏജന്‍സി ഉടമ തോട്ടുപറമ്പില്‍ ടി.എ ബൈജുവാണ് സമ്മാനാര്‍ഹമായ ഒരു ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് കൈമാറിയത്.

മാര്‍ച്ച് 21ന് നടന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പില്‍ 5000 രൂപ വീതം സമ്മാനം നേടിയവര്‍ എത്തിച്ച 20 ലോട്ടറികളാണ് ഇതിലുള്ളത്. സംസ്ഥാനത്ത് ഏറ്റുവമൊടുവില്‍ നടന്ന നറുക്കെടുപ്പായിരുന്നു ഇത്. സമ്മാനാര്‍ഹര്‍ക്ക് ബൈജു പണം കൊടുത്തിരുന്നു. ലോട്ടറികള്‍ ജില്ലാ കളക്ടര്‍ ജില്ലാ ലോട്ടറി ഓഫീസര്‍ സുനു പി. മാത്യുവിന് കൈമാറി.

date