Post Category
വിദേശത്തു നിന്നും ജില്ലയിലേക്കെത്തുന്നത് കാല്‍ലക്ഷം പ്രവാസികള്‍
വിദേശത്തു നിന്നും നാട്ടിലെത്തുന്നതിനായി നോര്‍ക്കസെല്‍ വഴി പാലക്കാട് ജില്ലയിലേക്കെത്താന്‍ 25111 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ ഗര്‍ഭിണികള്‍, രോഗികള്‍, നാട്ടില്‍ അത്യാവശ്യ ചികിത്സ ആവശ്യമുള്ളവര്‍, വിസ ക്യാന്‍സല്‍ ആയവര്‍ തുടങ്ങി മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കും നാട്ടിലെത്തിക്കുക. കേന്ദ്രസര്‍ക്കാരിന്റെ സൂക്ഷ്മപരിശോധയില്‍ മേല്‍പറഞ്ഞ അര്‍ഹരായവരെ നാട്ടിലെത്തിക്കുന്നതിനാകും മുന്‍ഗണന നല്‍കുക.
സംസ്ഥാനത്ത് നിലവില്‍ 4.27 ലക്ഷം പേരാണ് രാജ്യത്ത് തിരിച്ചെത്തുന്നതിനായി നോര്‍ക്ക്റൂട്ട്സ് വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷന്‍ തുടരുന്നതായി നോര്‍ക്ക് റൂട്ട്സ് അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ മൂലം അന്യസംസ്ഥാനങ്ങളില്‍ ജില്ലയിലെ 16748 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ 2700 ഓളം പേര്‍ തിരികെ എത്തി.
date
- Log in to post comments