Skip to main content

കോവിഡ് 19: ജില്ലയില്‍ 3104 പേര്‍ നിരീക്ഷണത്തില്‍

 

ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും  സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.  

നിലവില്‍ 3059 പേര്‍ വീടുകളിലും 39 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ ഒറ്റപ്പാലം താലൂക്ക്  ആശുപത്രിയിലും,
 നാല് പേര്‍ മണ്ണാര്‍ക്കാട്  താലൂക്ക്  ആശുപത്രികളിലുമായി ആകെ 3104 പേരാണ്  നിരീക്ഷണത്തിലുള്ളത്.  ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.

പരിശോധനക്കായി ഇതുവരെ അയച്ച 2927 സാമ്പിളുകളില്‍ ഫലം വന്ന 2826 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്.
ആകെ 30651ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 27547പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.

5243 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

 24*7 കാള്‍ സെന്റര്‍ നമ്പര്‍:  0491 2505264, 2505189, 2505847

 

date