കുടുംബശ്രീ പദ്ധതിയിലേക്ക് ലോഗോ,ക്യാപ്ഷന്‍
വയോജനങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന പുതിയ പദ്ധതിയിലേക്ക് ഔദ്യോഗിക ലോഗോ, ക്യാപ്ഷന്‍ എന്നിവ തയ്യാറാക്കി നല്‍കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ശ്രദ്ധയും കരുതലും ഉറപ്പുവരുത്തുന്നതിനായി വയോജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുക എന്നതാണ് പദ്ധതി വഴി നല്‍കാനുദ്ദേശിക്കുന്ന സന്ദേശം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ കുടുംബശ്രീ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുകയും ലോഗോയ്ക്ക് 5000 രൂപ സമ്മാനമായി നല്‍കുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ, ക്യാപ്ഷന്‍ എന്നിവ പദ്ധതിയുടെ ഔദ്യോഗിക ലോഗോ ആയി മാറും.
ഇതിലേക്കായുള്ള എന്‍ട്രികള്‍ മെയ് 7 വൈകുന്നേരം 5 മണിക്ക് മുന്‍പായി പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം സൗറൗായമവെൃലലരീ്ശറശലര@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു നല്‍കണം. ജെപിജി ഫോര്‍മാറ്റില്‍ ആയിരിക്കണം എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.
- Log in to post comments