വായ്പാ തിരിച്ചടവിന് ഓണ്‍ലൈന്‍ സംവിധാനം
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഗുണഭോക്താക്കള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ മുഖേന വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സംവി
ധാനം ഏര്‍പ്പെടുത്തി. സ്‌റ്റേറ്റ് ബാങ്കിന്റെ എസ്.ബി.ഐ കളക്ട് വഴിയാണ് തിരിച്ചടവിന് അവസരമൊരുക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമായ മൊബൈല്‍/കമ്പ്യൂട്ടര്‍ മുഖേന അനായാസമായി വായ്പാ തിരിച്ചടവ് നടത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ്, NEFT/RTGS, UPI ( Bhim, Google Pay, PhonePe, Paytm, MobiKwik മുതലായവയില്‍ ഏതെങ്കിലും മാര്‍ഗ്ഗം തിരിച്ചടവ് നടത്തുന്നതിന് തെരഞ്ഞെടുക്കാന്‍ കഴിയും. UPI/ Rupay Debit എന്നിവ മുഖേനയുള്ള തിരിച്ചടവിന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുന്നതല്ല.
തിരിച്ചടവ് രസീതി എസ്.ബി.ഐ കളക്ട് ല്‍ നിന്ന് ലഭിക്കും. മുന്‍ തീയതികളില്‍ എസ്.ബി.ഐ കളക്ട് മുഖേന നടത്തിയിട്ടുള്ള തിരിച്ച ടവുകളുടെ രസീതിയും ലഭിക്കും. ഇതിന് പുറമേ കോര്‍പ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകള്‍ മുഖേനയും എസ്.ബി.ഐ ശാഖകള്‍ മുഖേനയും വായ്പ തിരിച്ച ടയ്ക്കാന്‍ സാധിക്കും. എന്നാല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളിലോ ശാഖകളിലോ എത്തിച്ചേരാതെ സ്വന്തം ഭവനത്തില്‍ ഇരുന്ന് തന്നെ തിരിച്ചടവ് നടത്താന്‍ സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത. മാത്രമല്ല വായ്പാ നമ്പറും തിരിച്ചടവ് സംഖ്യയും ഗുണഭോക്താവ് തന്നെ രേഖപ്പെടുത്തുന്നതിനാല്‍ കൃത്യത ഉറപ്പു വരുത്തുവാനും സാധിക്കും.
https://bit.ly/3aYQrK0 എന്ന ലിങ്ക് മുഖേനയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ തിരിച്ചടവ് നടത്താം. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം, തിരിച്ചടവ് ലിങ്ക്, എന്നിവ കോര്‍പ്പറേഷന്റെ www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments