സ്വര്‍ണപ്പതക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനാ പ്രവാഹം തുടരുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ 2015-16 ലെ സബ് ജൂനിയര്‍ ഗേള്‍സ് മികച്ച ഫുട്‌ബോള്‍ പ്ലേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയിലെ മാനസ കെ. തനിക്ക് സമ്മാനമായി ലഭിച്ച സ്വര്‍ണ്ണ നാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
ഇതുകൂടാതെ സംഭാവന നല്‍കിയവര്‍: ജാനമ്മ, മേരിക്കുന്ന് 15,000 രൂപ, സരോജിനി, ബേപ്പൂര്‍ 5000, സി അബ്ദുല്‍ ഗഫൂര്‍, ഫറൂഖ് കോളേജ് 5000, പി.കെ സ്റ്റീല്‍ കാസ്റ്റിംഗ്‌സ് കോഴിക്കോട് 410000, പി കെ റോളിംഗ് മില്‍സ്, കോഴിക്കോട് 240000, അച്യുതന്‍ മാസ്റ്റര്‍, ക്ഷീരോല്‍പ്പാദക സഹകരണ സംഘം കാവുംതറ 10000, പദ്മനാഭന്‍ നായര്‍, തിരുവോട് 35115, സെക്രട്ടറി, പനങ്ങാട് ഗ്രാമപഞ്ചായത്ത് 500000, ഡോ. ഫാത്തിമത്ത് സുഹറ കോഴിക്കോട് 100000, സുധര്‍മ്മ, കസ്റ്റംസ് റോഡ് 15000, സെന്‍ട്രല്‍ കമ്മ്യൂണിറ്റി ഡെവലപമെന്റ് സൊസൈറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ 103000, കമ്മ്യൂണിറ്റി ഡെവലപമെന്റ് സൊസൈറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ നോര്‍ത്ത് 120000, കമ്മ്യൂണിറ്റി ഡെവലപമെന്റ് സൊസൈറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ സൗത്ത് 150000, എ മുഹമ്മദ് നജീബ്, ചുമട്ട് തൊഴിലാളി ക്ലിയറിംഗ് ഏജന്റ്, വലിയങ്ങാടി 10000 രൂപ.
- Log in to post comments