Post Category
വാട്ടര്‍ അതോറിറ്റി കാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി
ലോക്ഡൗണിനെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്ന വാട്ടര്‍ അതോറിറ്റി കാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് ഉപഭോക്താക്കള്‍ക്ക് കാഷ് കൗണ്ടറുകളില്‍ എത്താം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കണം. കൗണ്ടറുകളില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കും.
വെള്ളക്കരം ഓണ്‍ലൈനില്‍ അടയ്ക്കാന്‍ http://epay.kwa.kerala.gov.in എന്ന വെബ് സൈറ്റ് ലിങ്ക് സന്ദര്‍ശിക്കാം. ഓണ്‍ലൈന്‍ വഴി വെള്ളക്കരമടയ്ക്കുവാന്‍ ബില്‍ തുകയുടെ ഒരു ശതമാനം (ഒരു ബില്ലില്‍ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. 2000 രൂപയില്‍ കൂടുതലുള്ള എല്ലാ ബില്ലുകളും പരമാവധി ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
date
- Log in to post comments