പരിശോധന നടത്തി
ലോക്ക്ഡൗണ്‍ കാലത്ത് ജില്ലയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നുണ്ടോയെന്നും ഭക്ഷ്യ വസ്തുക്കളുടെ അളവ്, തൂക്കം, ഗുണമേന്മ എന്നിവ ഉറപ്പാക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിന് ജില്ലാ കളക്ടര്‍ നിയോഗിച്ച സ്‌ക്വാഡ് കോഴഞ്ചേരി താലൂക്കിലെ വിവിധ കടകളില്‍ പരിശോധന നടത്തി. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും 10000 രൂപയും ത്രാസില്‍ സീല്‍ ഇല്ലാത്ത ഏഴ് സ്ഥാപനങ്ങളില്‍ നിന്ന് 14000 രൂപയും പിഴ ഈടാക്കി. കോഴഞ്ചേരി തഹസീല്‍ദാര്‍ ഓമനക്കുട്ടന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ കെ.ജയദീപ്, ബി.ബാബുലാല്‍, സാം പി.തോമസ്, ഷൈലജകുമാരി, ജി.ജയബാബു, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ.ആര്‍.വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ലോക്ക്ഡൗണ്‍ കാലയളവില്‍ വിവിധ കടകളില്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ 101000 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.
- Log in to post comments