Skip to main content

കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍  ജാഗ്രത പുലര്‍ത്തണം - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

വിദേശരാജ്യങ്ങളില്‍ നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ ജില്ലയില്‍ എത്തി കോവിഡ്  കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. സെന്ററുകളില്‍ യാതൊരു കാരണവശാലും കൂട്ടംകൂടുകയോ     ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. നിര്‍ദേശിച്ചിട്ടുള്ള കാലയളവില്‍ അവരവര്‍ക്ക് ലഭിച്ചിട്ടുള്ള മുറികളില്‍ ഐസൊലേഷനില്‍ കഴിയണം. മാസ്‌ക് ധരിക്കുകയും ഉപയോഗശേഷം അവ വലിച്ചെറിയാതെ അതിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള ബിന്നില്‍ ഇടണം. നിരീക്ഷണത്തിലുളളയാളിന്റെ മൊബൈല്‍ ഫോണ്‍, കണ്ണട, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ആരോഗ്യം സംരക്ഷിക്കണം. റൂമിനുള്ളില്‍ തന്നെ ലഘു വ്യായാമങ്ങള്‍ ചെയ്യുകയും നന്നായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും വേണം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കിലോ ചികിത്സേതര ആവശ്യങ്ങള്‍ ഉണ്ടാവുകയാണെങ്കിലോ അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസര്‍, വാര്‍ഡന്‍ തുടങ്ങിയവരെ അറിയിക്കണം. അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്നും ഡിഎംഒ അറിയിച്ചു. 

date