Post Category
തിരുനാള്‍ ആഘോഷങ്ങള്‍ക്കായി പിരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്ക പള്ളിയിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്കായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കി പള്ളി കമ്മിറ്റി. മേയ് ഒന്നു മുതല്‍ ഏഴുവരെ നടക്കേണ്ട തിരുനാള്‍ ആഘോഷങ്ങള്‍ ചടങ്ങായി ചുരുക്കിയതിനാല്‍ ആഘോഷതുകയായി പിരിഞ്ഞുകിട്ടിയ 51000 രൂപാ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. പള്ളി വികാരി റവ.ഫാ.സജി മടമണ്ണില് ചെക്ക് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയ്ക്ക് കൈമാറി. അടൂര്‍ ആര്.ഡി.ഒ: പി.ടി എബ്രഹാം, ട്രസ്റ്റി സൈമണ്‍ ഡേവിഡ്, സെക്രട്ടറി കെ.ബാബു, വിത്സണ്, ഫിലിപ്പ് കെ. മാത്യു, മിജോ ജോയി എന്നിവരും പങ്കെടുത്തു.
date
- Log in to post comments