Post Category
വഞ്ചികയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്കി സൂര്യ കിരണ്‍
നാളുകളായി ചെറിയ ചെറിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വഞ്ചികയില്‍ പണം സ്വരുക്കൂട്ടുകയായിരുന്നു സൂര്യ കിരണ്‍ എന്ന ആറാം ക്ലാസുകാരന്. കോവിഡ് 19 കേരളത്തെ ദുരിതത്തിലാഴ്ത്തിയ വാര്ത്തകള്മാധ്യമങ്ങളിലൂടെകണ്ട സൂര്യ കിരണ്‍ അമ്മയോട് തന്റെ ചെറിയ സമ്പാദ്യം ജില്ലാ കളക്ടറെ ഏല്‍പ്പിക്കണം എന്ന ആഗ്രഹം പങ്കുവച്ചു. അമ്മ എ.ജി അപ്സരയ്ക്കും കുടുംബസുഹൃത്ത് അജില്‍ സുരേന്ദ്രനും ഒപ്പം കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹ് 7500 രൂപ കൈമാറുകയായിരുന്നു. ആറന്മുള ഇടശ്ശേരിമല സ്വദേശി സാബുവിന്റെ മകനാണ് സൂര്യകിരണ്‍.
date
- Log in to post comments