Skip to main content

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിക്ക് എടത്തിരുത്തിയിൽ തുടക്കം

മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിക്ക് എടത്തിരുത്തിയിൽ തുടക്കമായി. ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടം മൂലം സാധാരണക്കാർക്കുണ്ടായ ദുരിതം കണക്കിലെടുത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് 'മുഖ്യമന്ത്രിയുടെ സഹായഹസ്തം' വായ്പാ പദ്ധതി. ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്കിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് നിർവ്വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഐഷാബി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീന വിശ്വൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വി സതീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഗീത മോഹൻദാസ്, വാർഡ് മെമ്പർ ഉമറുൽ ഫാറൂക്ക്, ബാങ്ക് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, സെക്രട്ടറി എം എസ് പ്രമീള എന്നിവർ പങ്കെടുത്തു.

date