Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ സംഭാവനയായ 50,000 രൂപയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നുള്ള സംഭാവനയായ 2,00,000 രൂപയും നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭ എ ഡി എം പി.ആര്‍. ഗോപാലകൃഷ്ണന് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് കെ സുധീര്‍, സെക്രട്ടറി കെ സീമ എന്നിവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍. 1310/2020)

 

date