Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് കലക്ട്രേറ്റില്‍ ലഭിച്ചത് 9,93,397 രൂപ

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൊരുതുന്ന സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങായി സര്‍ക്കാര്‍ ജീവനക്കാരോടൊപ്പം സഹകരണ മേഖലയും സ്വകാര്യ സ്ഥാപനങ്ങളും. ഇന്ന് (മെയ് ആറ്) മാത്രം കലകട്രേറ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 9,93,397 രൂപയാണ്.

ഊരകത്തുള്ള ഹൈടെക് മെറ്റല്‍സ് അഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. സര്‍ക്കാര്‍ പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി. സുരേഷ് ഒരു ലക്ഷം രൂപയും ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കീഴിലെ ന്യൂട്രിമിക്‌സ് തൊഴിലാളികള്‍ 1,15,500 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കാളികാവ് സര്‍വീസ് സഹകരണ ബാങ്കിലെ ഡി.ബി ഷീല, കെ. രാജേന്ദ്രന്‍, കെ. ജയസുന്ദരന്‍, എന്‍. ശ്രീലത, ശശിഭൂഷണ്‍ എന്നിവര്‍ ചേര്‍ന്ന് 2,77,897 രൂപയുടെ ചെക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് കലക്ട്രേറ്റില്‍ നല്‍കി.
 

date