Skip to main content

കര്‍ശന നിയന്ത്രണങ്ങള്‍ ഇനി വാര്‍ഡുകളില്‍ മാത്രം

ഇടുക്കി ജില്ലയില്‍ നിലവില്‍ ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന 11 ഗ്രാമപഞ്ചായത്തുകളിലെ  വാര്‍ഡുകള്‍ കണ്‍ടെയിന്‍മെന്റ് മേഖലകളായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
1 മൂന്നാര്‍ വാര്‍ഡ് നം. 9, 10, 11, 13, 19
2 നെടുങ്കണ്ടം വാര്‍ഡ് നം. 9, 10, 11
3 ഇടവെട്ടി വാര്‍ഡ് നം. 9
4 ഇരട്ടയാര്‍ വാര്‍ഡ് നം. 9
5 വണ്ടിപ്പെരിയാര്‍ വാര്‍ഡ് നം. 5, 9
6 കരുണാപുരം വാര്‍ഡ് നം. 12, 13, 14, 15
7 സേനാപതി വാര്‍ഡ് നം. 3
8 വാഴത്തോപ്പ് വാര്‍ഡ് നം. 8, 14
9 ഏലപ്പാറ വാര്‍ഡ് നം. 11, 12, 13
10 ശാന്തന്‍പാറ വാര്‍ഡ് നം. 8
11 വണ്ടന്‍മേട് വാര്‍ഡ് നം.  12, 14

ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

1.  വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണം, സാമൂഹിക അകലം പാലിക്കേണ്ടതും, മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
2.  ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും, പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രമേ ഗതാഗതം അനുവദിക്കു.
3. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ളവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. അവശ്യ വസ്തുക്കള്‍, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിച്ച്, നിര്‍വ്വഹിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു. ആവശ്യമെങ്കില്‍ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അനുവാദം നല്‍കാം.  
4. കണ്‍ടെയിന്‍മെന്റ് മേഖലകളിലൂടെ അവശ്യ വസ്തുക്കളുമായി  ചരക്ക് വാഹനങ്ങള്‍ക്ക് പോകാം.
5. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.
6. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടില്ല. സാമൂഹിക അടുക്കളകള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാവുന്നതാണ്.
7. ജില്ലയിലെ പൊതുമേഖലാ/ഷെഡ്യൂള്‍ഡ്/സഹകരണ ബാങ്കുകള്‍ കണ്‍ടെയിന്‍മെന്റ് മേഖലകളില്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക്  2  മണി വരെ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകളില്‍ എത്തിചേരുന്ന പൊതുജനങ്ങള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും, ഒരേസമയം 5 പേരില്‍ കൂടുതല്‍ ബാങ്കിനുള്ളില്‍ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കേണ്ടതുമാണ്.
കണ്‍ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള ജില്ലയുടെ മറ്റ് മേഖലകളില്‍ ഓറഞ്ച് സോണില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും ബാധകമായിരിക്കുന്നതാണ്.
 

date