Skip to main content

വാഹന ടെൻഡർ ക്ഷണിച്ചു

കാക്കനാട്: സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് അടുത്ത സാമ്പത്തിക വർഷത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വർഷത്തിൽ താഴെ മാത്രം പഴക്കമുള്ളതും ടാക്സി പെർമിറ്റ് ഉൾപ്പടെ നിയമ പ്രകാരമുള്ള മുഴുവൻ രേഖകൾ ഉള്ളതും കരാറുകാരൻ്റെ ഉടമസ്ഥതയിൽ ഉള്ളതുമായിരിക്കണം. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയും ഔദ്യോഗിക ആവശ്യത്തിനായി മറ്റ് സമയങ്ങളിലും വാഹനം ഓടിക്കുന്നതിന് തയാറാകണം. പ്രതിമാസം 1500 കിലോമീറ്റർ വരെ വാഹനം ഓടിക്കുന്നതിന് പരമാവധി 27,000 രൂപ അനുവദിക്കും. അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും സർക്കാർ നിരക്കിൽ പരമാവധി 500 കിലോ മീറ്റർ വരെ തുക അനുവദിക്കും. ടെൻഡർ വിൽപ്പന ആരംഭിക്കുന്ന തീയതി മെയ് 10.  ടെൻഡർ സ്വീകരിക്കുന്ന അവസാനിക്കുന്ന തീയതി മെയ് 25. വിശദ വിവരങ്ങൾ കാക്കനാട് സിവിൽ സ്റ്റേേഷനിൽ പ്രവർത്തിതിക്കുന്ന ജില്ലാ പ്രൊബേേഷൻ ഓഫീസിൽ നിന്നും പ്രവർത്തന സമയത്ത് അറിയാം.

date