Skip to main content

ആശാ പ്രവർത്തകരെ ആദരിച്ചു 

എറണാകുളം: പറവൂർ വടക്കേക്കര  സർവീസ് സഹകരണ ബാങ്ക് 3131 ന്റെ നേതൃത്വത്തിൽ ചിറ്റാറ്റുകര, വടക്കേക്കര ഗ്രാമ  പഞ്ചായത്തുകളിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെയും പാലിയേറ്റിവ്  പ്രവർത്തകരെയും ആംബുലൻസ്  ജീവനക്കാരെയും അവശ്യ സേവന സാമഗ്രികൾ നൽകി ആദരിച്ചു. മുഖാവരണങ്ങൾ, ഗ്ലൗസുകൾ, സാനിറ്റൈസർ എന്നിവയടങ്ങിയ കിറ്റും പലവ്യഞ്ജന കിറ്റും നൽകിയാണ്  ബാങ്ക് ആദരം നൽകിയത്.  എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം ടി.ആർ. ബോസ് വിതരണ ഉദ്ഘാടനം നടത്തി. പ്രസിഡന്റ് എ.ബി മനോജ്‌, ബാങ്ക് സെക്രട്ടറി കെ.എസ് ജെയ്‌സി,  ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

date