Post Category
കൂടുതൽ ക്വാറന്റൈൻ ഷോർട്ട് സ്റ്റേ ഹോമുകൾ
എറണാകുളം: ജില്ലയിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ ക്വാറന്റീനിലാക്കുന്നതിന് അഞ്ച് കെട്ടിടങ്ങൾ കൂടി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇതോടെ കേന്ദ്രീകൃത ക്വാന്റീൻ കേന്ദ്രങ്ങൾ പത്തായി.
ആൽഫ പാസ്റ്ററൽ സെന്റർ ഇടക്കൊച്ചി, എസ് എൻ ജിസ്റ്റ് ഹോസ്റ്റൽ മാഞ്ഞാലി, ജ്യോതിർ ഭവൻ കളമശ്ശേരി, അസീസി ശാന്തി കേന്ദ്രം കറുകുറ്റി, ആഷിയാന ലേഡീസ് ഹോസ്റ്റൽ കാക്കനാട് എന്നിവയാണ് ക്വാറന്റീൻ ഷോർട്ട് സ്റ്റേ ഹോമുകളായി വിജ്ഞാപനം ചെയ്തത്.
രാജഗിരി ഹോസ്റ്റൽ, കളമശ്ശേരി, എസ് സി എം എസ് ഹോസ്റ്റൽ പാലിശേരി, എസ് സി എം എസ് ഹോസ്റ്റൽ, മുട്ടം, രാജഗിരി ഹോസ്റ്റൽ കാക്കനാട്, നെസ്റ്റ് മൂവാറ്റുപുഴ എന്നിവ നേരത്തെ ഏറ്റെടുത്തിരുന്നു.
date
- Log in to post comments