Skip to main content

കോവിഡ് 19 പ്രവാസി വെല്‍ഫെയര്‍ സെന്ററില്‍ ഇനി കെയര്‍ടേക്കര്‍/വെല്‍ഫെയര്‍ ഓഫീസറും

കോവിഡ് 19 അടിയന്തര പ്രതിരോധ നടപടികളുടെ ഭാഗമായി ഓരോ പ്രവാസി വെല്‍ഫെയര്‍ സെന്ററിലും കെയര്‍ ടേക്കര്‍ കം വെല്‍ഫെയര്‍ ഓഫീസറായി പ്രദേശത്തെ വനിതകളൊഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും തിരഞ്ഞെടുത്തവരെ നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ഓരോ കെട്ടിടത്തിലും ഒരു വെല്‍ഫെയര്‍ ഓഫീസറെയാണ് നിയോഗിക്കുക. ഇതിനായി മറ്റു വകുപ്പുകളില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള ജീവനക്കാരെ  തിരഞ്ഞെടുക്കും.  
ഒരു എസ്റ്റേറ്റ് ഓഫീസര്‍ക്ക് ഒന്നോ അതില്‍ കൂടുതലോ കെട്ടിടങ്ങളുടെ ചുമതല ഉണ്ടാകും. മറ്റു വകുപ്പുകളുമായുള്ള ഏകോപന ചുമതല എസ്റ്റേറ്റ് ഓഫീസര്‍ക്കാണ്.  കെട്ടിടത്തില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി  ആളുകള്‍ എത്തുന്ന മുറക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്  വെല്‍ഫെയര്‍ ഓഫീസറെ ചുമതലപെടുത്തും. പ്രവാസികളുടെ ഭക്ഷണം, ആരോഗ്യ സംരക്ഷണം തുടങ്ങിയവ ഉറപ്പാക്കേണ്ടത് ഇവരുടെ ചുമതലയാണ്.
അടിയന്തര സാഹചര്യങ്ങളില്‍ മുന്‍കൂട്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ കൂട്ടായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ജനക്ഷേമം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1316/2020)

 

date