Skip to main content

പഴംക്കൊട്ട പച്ചക്കറിക്കൊട്ട പദ്ധതിക്ക് കൊടുമണ്ണിലും തുടക്കമായി

കോവിഡ് ബാധയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങൊരുക്കി പഴംക്കൊട്ട പച്ചക്കറിക്കൊട്ട പദ്ധതിക്ക് കൊടുമണ്ണില്‍ തുടക്കമായി. കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊടുമണ്‍ ഇക്കോ ഷോപ്പില്‍ ആരംഭിച്ച പഴംക്കൊട്ട പച്ചക്കറിക്കൊട്ട പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.  നാടന്‍ പച്ചക്കറിയും പഴവര്‍ഗങ്ങളുമാണ് ഇവിടെ ലഭിക്കുക.  കൊടുമണ്‍ റൈസ്, പന്തളം ശര്‍ക്കര, കൈതച്ചക്ക, മാമ്പഴം, പച്ചക്കറികള്‍ എന്നിവ ഷോപ്പില്‍ ലഭിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ:സി.പ്രകാശ്, എ.എന്‍ സലിം ,കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുരേഷ്, കൃഷി ഓഫീസര്‍ ആദില എന്നിവര്‍ പങ്കെടുത്തു.

 

date