Skip to main content

കോവിഡ് 19 -ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണത്തിന്

 

ആലപ്പുഴ : ഹോമിയോപ്പതി വകുപ്പിന്റെയും ജില്ലാ ഹോമിയോ മെഡിക്കലാഫീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ആയുഷ് വകുപ്പിന്റെ കോവിഡ് 19 ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണം നടത്തുന്നു. മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കു അതതു ഹോമിയോ ആശുപത്രി /ഡിസ്‌പെൻസറിയുമായി ബന്ധപെടുക. പ്രവാസികൾ , മറ്റു സംസ്ഥാനത്തു നിന്നും മടങ്ങി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതെന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ സൂസൻ ജോൺ പറഞ്ഞു.

60 വയസിനു മുകളിലുള്ളവർക്കും 10 വയസിനു താഴെയുള്ള കുട്ടികൾക്കും സ്ഥിരമായി ഹോമിയോ മരുന്ന് ഉപയോഗിക്കുന്നവർക്കും ടെലിമെഡിസിൻ വഴി മരുന്ന് വീടുകളിൽ എത്തിക്കുവാനുള്ള നടപടികൾ ആരംഭിച്ചു . രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ യാണ് ടെലിമെഡിസിൻ വേണ്ടി വിളിക്കാനുള്ള സമയം. ബന്ധപ്പെടേണ്ട നമ്പർ :8281238993.

date