Skip to main content

പ്രവാസികൾ കൃഷി മാതൃകയാക്കണം : മധുവും കുടുംബവും 

 

ആലപ്പുഴ : പ്രവാസികൾ എല്ലാവരും ജൈവ കൃഷി മാതൃകയാക്കണം മധു രവീന്ദ്രനും ഭാര്യ സ്മിതക്കും പറയാനുള്ളത് ഇതു മാത്രമാണ്. കോവിഡ് പ്രതിസന്ധിക്കിടയിൽ നാട്ടിലെത്തിയ പ്രവാസി മലയാളിയും കഞ്ഞിക്കുഴി സ്വദേശിയുമായ മധുവിനെ ത്തേടി പഞ്ചായത്തിൽ നിന്നുള്ള വിളി എത്തിയപ്പോൾ മറിച്ചൊന്നും പറയാൻ തോന്നിയില്ല. കൃഷിക്കുള്ള എല്ലാ സഹായവും പഞ്ചായത്ത് നൽകാമെന്ന് പറഞ്ഞപ്പോൾ ഭാര്യ സ്മിതയും സമ്മതം മൂളി. 

 കുവൈറ്റിൽ ജോലി ചെയ്യുന്ന മധു കോവിഡ് കാലം കഴിഞ്ഞാലും കൃഷിയുമായി മുന്നോട്ട് പോകുമെന്ന് പറയുന്നു. നാട്ടിലെത്തിയ പ്രവാസികൾ എല്ലാം കൃഷിയിലേക്കു തിരിയണമെന്നും മധു പറഞ്ഞു. പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം പുരയിടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ കുവൈറ്റിലേക്ക് കയറ്റുമതി ചെയ്യണമെന്ന പ്രതീക്ഷയും മധു പങ്കുവെച്ചു.

date