Skip to main content

പ്രവാസികള്‍ക്കായി ഒരുക്കിയത് മികച്ച സൗകര്യങ്ങള്‍

   കോവിഡ് 19 പശ്ചാത്തലത്തില്‍ വിദേശത്തു നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് ജില്ലാഭരണകൂടം ഒരുക്കിയത് മികച്ച സൗകര്യം. കോവിഡ് കെയര്‍ സെന്ററുകളായി നേരത്തെ ഏറ്റെടുത്ത ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണ് ഇവരെ പാര്‍പ്പിക്കുക. ഓരോ സെന്ററുകളിലും പ്രത്യേകം അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഭക്ഷണവും കുടിവെളളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നല്‍കുക.

     വിദേശത്ത് നിന്നും പതിനഞ്ച് പേരാണ് ജില്ലയിലേക്ക് ആദ്യഘട്ടത്തില്‍ എത്തുന്നത്. ഇവരില്‍ മൂന്ന് പേരെയാണ് കല്‍പ്പറ്റയിലെ കോവിഡ് കെയര്‍ സെന്ററില്‍ പാര്‍പ്പിക്കുക. ബാക്കിയുളളവരില്‍ 4 പേര്‍ ഗര്‍ഭിണികളാണ്. പത്ത് വയസില്‍ താഴെയുളള 6 കുട്ടികളും മുതിര്‍ന്ന പൗരന്‍മാരായ 2 പേരും സംഘത്തിലുണ്ട്. ഇവരെയെല്ലാം നേരിട്ട് അവരവരുടെ വീടുകളിലേക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ അയക്കും. ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ എത്തുന്ന ആളും നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

date