Skip to main content

രണ്ട് തദ്ദേശ സ്ഥാപന പരിധികള്‍ കൂടി പൂര്‍ണ്ണമായി അടച്ചിടും

    കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ, എടവക ഗ്രാമപഞ്ചായത്ത് പരിധികള്‍ കൂടി പൂര്‍ണ്ണമായി അടച്ചിടുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ട് ലിസ്റ്റിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച ജില്ലയിലെ ഒരു ക്വാറി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇത്തരത്തില്‍ അടച്ചുപൂട്ടും. ഈ സ്ഥാപനങ്ങള്‍ 14 ദിവസം പൂര്‍ത്തിയായശേഷം മാത്രമേ വീണ്ടും തുറക്കാന്‍ അനുവദിക്കുകയുളളുവെന്നും കളക്ടര്‍ പറഞ്ഞു.

date