Skip to main content

 ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് താമസ സൗകര്യമൊരുക്കും

    ജില്ലയില്‍ നിന്ന് ചരക്കെടുക്കാന്‍ അന്യസംസ്ഥാനങ്ങലില്‍ പോകുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് തിരികെ എത്തിയാല്‍ താമസിക്കുന്നതിന് ജില്ലയില്‍ പ്രത്യേകം സൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ചരക്കെടുക്കാന്‍ പോയി തിരിച്ചു വന്ന ഡ്രൈവര്‍ക്കും ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. തിരിച്ചെത്തുന്ന ഡ്രൈവര്‍മാര്‍ രോഗബാധിതരാകാന്‍ ഇടവന്നാല്‍ വീട്ടില്‍ കഴിയുന്നത് ബന്ധുക്കള്‍ക്ക് രോഗം പകരുന്നതിന് സാധ്യതയൊരുക്കും. ഇത് ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.
    അവശ്യസാധനങ്ങള്‍ കൊണ്ടുവരാന്‍ ലോറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെടുക്കുന്നതിന് പകരം ജില്ലയിലെ വാഹനങ്ങള്‍ തന്നെ ഉപയോഗിക്കാനുളള നിര്‍ദ്ദേശം എല്ലാ കച്ചവടക്കാര്‍ക്കും നല്‍കിയിട്ടുണ്ട്. ലോറികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുളള നിരക്ക് ആര്‍ടി.ഒ നിശ്ചയിച്ച് നല്‍കും.

date