Skip to main content

ക്വാറി ഉല്പന്നങ്ങളുമായി വരുന്ന ടിപ്പറുകള്‍ക്ക്  വിലക്ക്

ക്വാറി ഉല്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇന്നും നാളെയും (8, 9) പ്രവേശന അനുമതി ഉണ്ടാകുകയില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മണ്ണ് സംരക്ഷണം, ലൈഫ് വീടുകള്‍ എന്നീ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് നേരത്തെ ജില്ലാ ഭരണകൂടം ക്വാറി ഉല്പന്നങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത്.  എന്നാല്‍ ഇത് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിങ്കളാഴ്ച (മെയ് 11) മുതല്‍ ഇത്തരം പ്രവര്‍ത്തികളുടെ ആവശ്യത്തിലേക്കുള്ള ക്വാറി ഉല്പന്നങ്ങള്‍ കയറ്റിയ വാഹനങ്ങള്‍ക്കേ പ്രവേശനാനുമതി ഉണ്ടാകു.  ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിനായി പാസ് അനുവദിക്കും.  കര്‍ശനമായ നിരീക്ഷണമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date