നീലകാര്‍ഡ്കാര്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് മുതല്‍ തുടങ്ങും
3.02 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്യുന്നത്
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 വിഭവങ്ങളടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റ് പൊതുവിഭാഗം (സബ്‌സിഡി) നീലകാര്‍ഡുടമകള്‍ക്ക് ഇന്ന് (മെയ് എട്ട്) മുതല്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ കെ. രാജീവ് ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡിന്റെ അവസാന അക്ക നമ്പര്‍ പ്രകാരമാണ് വിതരണം ചെയ്യുക. മെയ് എട്ട്- 0, മെയ് ഒന്‍പത്- ഒന്ന്, മെയ് 11- രണ്ട്, മൂന്ന്, മെയ് 12- നാല്, അഞ്ച്, മെയ് 13- ആറ്,ഏഴ്, മെയ് 14- എട്ട്,ഒന്‍പത് എന്നിങ്ങനെയാണ് വിതരണം ചെയ്യുക.
ജില്ലയില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി ഇതുവരെ 3.78 ലക്ഷം സൗജന്യ പലവ്യഞ്ജന കിറ്റുകളാണ് വിതരണം ചെയ്തത്. പൊതുവിഭാഗം(സബ്‌സിഡി) നീല കാര്‍ഡുടമകള്‍ക്കായി 3.02 ലക്ഷം സൗജന്യ കിറ്റുകളാണ് ജില്ലയില്‍ ഇന്ന് മുതല്‍ വിതരണം ചെയ്യാനുള്ളതെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments