വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി
പെരിന്തല്‍മണ്ണ താലൂക്കിലെ കരിങ്കല്ലത്താണിയിലുളള പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ മാംസക്കടകളില്‍ പൊതുവിതരണ വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി. പരിശോധനയില്‍ അധിക വില ഈടാക്കി കുപ്പിവെളളം വില്‍പ്പന നടത്തിയ വ്യാപാരിയില്‍ നിന്നും 5000 രൂപപിഴ ഈടാക്കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. മോഹന്‍ദാസ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എന്‍.എസ് ശരത് , ലീഗല്‍ മെട്രോളജി അസിസ്‌ററന്റ് എം.പി സുധീര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ദീപ, ടി പ്രകാശന്‍,ഓഫീസ് ജീവനക്കാരായ രഞ്ജിത്ത്, ചന്ദ്രന്‍ എന്നിവരുടെ നേതൃതത്തിലായിരുന്നു പരിശോധന. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയും അധികവില ഈടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലെ ഓഫീസര്‍ അറിയിച്ചു.
- Log in to post comments