കരുതലിന് കരുത്തായി കുഞ്ഞിക്കൈകളും
വിഷുവും റംസാനും ഈസ്റ്ററുമുള്‍പ്പടെ ആഘോഷങ്ങള്‍ പലതും വന്നതും പോയതും കോവിഡ് കാലത്ത് പലരുടെയും ഓര്‍മയില്‍ പോലുമുണ്ടാകില്ല. എന്നാലും കുട്ടികളോട് കോവിഡാണെന്നും ആഘോഷമില്ലെന്നും പറഞ്ഞ് കൈ നീട്ടം മുടക്കാന്‍ രക്ഷിതാക്കള്‍ക്കാവില്ലല്ലോ. പക്ഷേ, രക്ഷിതാക്കളെയും ഞെട്ടിച്ച് തങ്ങള്‍ക്ക് കിട്ടിയ കൈനീട്ടങ്ങള്‍ ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് വടക്കേപ്പുറം നൂറേങ്ങല്‍മുക്ക് എ.എല്‍.പി സ്‌കൂളിലെ കൊച്ചു കൂട്ടുകാര്‍.
ഇവര്‍ സ്വരൂപിച്ച 8,527 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനായി കലക്ടറേറ്റിലെത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന് കൈമാറിയത്. സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയായ ദില്‍ഹ, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ അബി, ഷഹീന്‍, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ശ്രീനികേത്, ദില്‍ഹഖ്, മൂന്നാം ക്ലാസുകാരി നിയ എന്നിവരാണ് സംഭാവനയുമായി കലക്ടറേറ്റിലെത്തിയത്.
- Log in to post comments