കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഹോട്ട് സ്പോട്ടുകള്‍ ഇല്ല
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോട്ട് സ്പോട്ട് പട്ടികയില്‍ അവശേഷിച്ചിരുന്ന മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളെ കൂടി ഒഴിവാക്കി. മാറഞ്ചേരി, കാലടി ഗ്രാമ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. ഇതോടെ ജില്ലയില്‍ ഇനി ഹോട്ട് സ്പോട്ടുകളില്ല. കോവിഡ് ബാധിതര്‍ നിലവില്‍ ജില്ലയിലില്ലെന്ന കാരണത്താലാണിത്. കോവിഡ് ബാധിതരും ഹോട്ട് സ്പോട്ടുകളും ഇല്ലെന്നത് ആശ്വാസകരമാണെങ്കിലും ആരോഗ്യ ജാഗ്രത ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ഥിച്ചു.
രോഗ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും ജില്ലയില്‍ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവും. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
- Log in to post comments