റെഡ്സോണ്‍ ജില്ലകളില്‍ നിന്നും വരുന്നവര്‍ക്കായുള്ള നിര്‍ദേശങ്ങള്‍
കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ 130 ജില്ലകളെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഈ ജില്ലകളില്‍ നിന്നും സ്വന്തം ജില്ലകളിലേയ്ക്ക് മടങ്ങിവരുന്നവരെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.
നിര്‍ദേശങ്ങള്‍
1. രാജ്യത്തെ ഏതെങ്കിലും റെഡ് സോണ്‍ ജില്ലയില്‍ നിന്നും സ്വന്തം ജില്ലയില്‍ മടങ്ങിയെത്തുന്നവരെ വന്ന ദിവസം മുതല്‍ 14 ദിവസത്തേയ്ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.
2. സ്വന്തം ജില്ലയില്‍ മടങ്ങിയെത്തുന്നത് 60 വയസിന് മുകളിലോ 14 വയസിന് താഴെ പ്രായമുള്ളവരോ, ഗര്‍ഭിണികള്‍, ഒപ്പം വരുന്ന പങ്കാളി എന്നിവര്‍ 14 ദിവസം നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.
3. സംസ്ഥാനം അനുവദിക്കുന്ന പാസില്ലാതെ, സംസ്ഥാനത്തെ ആറ് നിര്‍ദ്ദിഷ്ട അതിര്‍ത്തികളില്‍ എത്തുന്നവരെ അവരുടെ എത്തിച്ചേരേണ്ട ജില്ലയിലേക്കുള്ള യാത്ര പരിഗണിക്കാതെ അതാതു ജില്ലകളില്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കേണ്ടതാണ്.
4. റെഡ് സോണ്‍ ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്ക് സ്വന്തം ചെലവിലും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് അനുവദിക്കും. സൗകര്യങ്ങളുടെ ലഭ്യതക്കനുസരിച്ചാവും ഇത്തരത്തില്‍ അനുവദിക്കുക
5. റെഡ് സോണ്‍ ജില്ലകളില്‍ നിന്നും എത്തുന്നവരെ അവരുടെ യാത്ര പൂര്‍ത്തീകരിക്കുന്ന ജില്ലയിലാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കേണ്ടത്. ക്വാറന്റൈനില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വ്യക്തികള്‍ അവരുടെ മേല്‍വിലാസവും മറ്റു വിവരങ്ങളും അധികൃതര്‍ക്ക് നല്‍കണം. സ്വന്തം വാഹനത്തിലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏര്‍പ്പാടാക്കുന്ന സര്‍ക്കാര്‍ വാഹനത്തിലും നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെടുന്ന ഇന്‍സ്റ്റിറ്റിയൂഷനില്‍ എത്താവുന്നതാണ്. ഇങ്ങനെ നിരീക്ഷണത്തില്‍ പ്രവേശിക്കുന്നവരുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍/പോലീസ് മുഖേന ഇ- ജാഗ്രതയില്‍ അപ്ഡേറ്റ് ചെയ്യണം. നിര്‍ദേശിച്ചിട്ടും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
- Log in to post comments