Skip to main content

പിന്നാക്ക കോര്‍പറേഷന്‍ വായ്പ തിരിച്ചടവ് ഇനി ഓണ്‍ലൈന്‍ മുഖേന

 

 

 സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഗുണഭോക്താക്കള്‍ക്ക്  വായ്പ തിരിച്ചടവിനായി ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി. സ്റ്റേറ്റ് ബാങ്കിന്റെ ടആക ഇീഹഹലര േവഴിയാണ് തിരിച്ചടവിന് അവസരമൊരുക്കിയിരിക്കുന്നത്.  ഇന്റര്‍നെറ്റ് ലഭ്യമായ മൊബൈല്‍/കമ്പ്യൂട്ടര്‍ മുഖേനി വായ്പാ തിരിച്ചടവ് നടത്താന്‍ കഴിയും.  ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്-ക്രെഡിറ്റ്- പ്രീപെയ്ഡ് കാര്‍ഡ്, നെഫ്റ്റ്/ആര്‍,ടി.ജി.എസ്, യു.പി.ഐ (ബീം, ഗൂഗിള്‍പേ, ഫോണ്‍ പേ, പേടിഎം, മൊബിക്വിക്ക് മുതലായവ) എന്നിവയില്‍ ഏതെങ്കിലും മാര്‍ഗ്ഗം തിരിച്ചടവിന് തെരഞ്ഞെടുക്കാം.  യു.പി.ഐ/ റൂപേ ഡെബിറ്റ് എന്നിവ മുഖേനയുള്ള തിരിച്ചടവിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല.  തിരിച്ചടവ് രസീത് എസ്.ബി.ഐ നിന്ന് ലഭിക്കും.  മുന്‍ തീയതികളില്‍ എസ്.ബി.ഐ കളക്റ്റ്  മുഖേന നടത്തിയിട്ടുള്ള തിരിച്ചടവ് രസീത് ലഭിക്കും.  ഇതിന് പുറമേ കോര്‍പ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസ് മുഖേനയും, എസ്.ബി.ഐ ശാഖകള്‍ മുഖേനയും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കും.   വായ്പാ നമ്പര്‍, തിരിച്ചടവ് സംഖ്യ, ഗുണഭോക്താവ് തന്നെ രേഖപ്പെടുത്തുന്നതിനാല്‍ കൃത്യത ഉറപ്പുവരുത്തുവാനും സാധിക്കും.

https://bit.ly/3aYQrK0 ലിങ്ക് മുഖേനയോ QR Code
 സ്‌കാന്‍ ചെയ്‌തോ തിരിച്ചടവ് നടത്താവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍, തിരിച്ചടവ് ലിങ്ക്, എന്നിവ കോര്‍പ്പറേഷന്റെ www.ksbcdc.com സെറ്റില്‍ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

date