Skip to main content

ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍  ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നു

 

ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഇലന്തൂര്‍ മുക്കൂട് അംബേദ്ക്കര്‍ കോളനിയിലെ കുടുംബങ്ങള്‍ക്കു ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. 50 കുടുംബങ്ങള്‍ക്കായി വിതരണം ചെയ്ത ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. ആറന്മുള സ്റ്റേഷന്‍ പരിധിയില്‍പെട്ട ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ കിറ്റ് വിതരണം നടത്തിവരുന്നത്. 

ഇതിനോടകം ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ 125 ഭക്ഷ്യധാന്യ കിറ്റുകള്‍ വീടുകളില്‍ വിതരണംചെയ്തതായി ജനമൈത്രി ബീറ്റ് ഓഫീസര്‍ ജി.അജിത്ത് പറഞ്ഞു. കിടങ്ങന്നൂര്‍ ആകാശ് കണ്‍സ്ട്രക്ഷന്‍ ഉടമയായ അജിയുടെ സഹായത്തോടെയാണ് അംബേദ്കര്‍ കോളനിയിലേക്കുള്ള അഞ്ച് കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം നടന്നത്. 

എസ്.ഐമാരായ കെ. ദിജേഷ്, സി.കെ വേണു, സുനില്‍ കുമാര്‍, ബീറ്റ് ഓഫീസര്‍ എ.അനിലേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിമോന്‍ എന്നിവര്‍ പങ്കെടുത്തു. 

date