Skip to main content

ന്യൂനപക്ഷ പദവി അപേക്ഷ സ്വീകരിച്ചു തുടങ്ങി

സംസ്ഥാനത്തെ മുസ്ലീം, ക്രസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ലഭിക്കുന്നതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് സംസ്ഥാന ന്യൂപക്ഷ ക്ഷേമ വകുപ്പിന്റെ സൈറ്റിൽ ലഭ്യമായ  (www.minoritywelfare.kerala.gov.in)   അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാം. രണ്ട് സെറ്റ് അപേക്ഷയോടൊപ്പം ആവശ്യമായ മറ്റു രേഖകളും സമർപ്പിക്കണം. അപേക്ഷാ ഫോം നിലവിൽ വരുന്നതിനു മുൻപ് സമർപ്പിച്ച എല്ലാ അപേക്ഷകളും ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും അപേക്ഷകർക്ക് തിരിച്ച് അയച്ചിട്ടുണ്ട്.
അപേക്ഷകൾ ഡയറക്ടർ, ഡയറക്‌ട്രേറ്റ് ഓഫ് മൈനോറിറ്റി വെൽഫെയർ ഡിപ്പാർട്ട്‌മെന്റ്, നാലാം നില, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നേരിട്ടും സ്വീകരിക്കും.
പി.എൻ.എക്സ്.1725/2020

date