Skip to main content

ജെപിഎച്ച്എൻ / ഹെൽത്ത് ഇൻസ്‌പെക്ടർ ഒഴിവ്

ജില്ലയിലെ ആരോഗ്യവകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നീ തസ്തികളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്എസ്എൽസിയും നഴ്‌സിംഗ് ഡിപ്ലോമയും (എഎൻഎം) ആണ് ജെപിഎച്ച്എൻ തസ്തികയിലേക്കുളള യോഗ്യത. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം. ശാസ്ത്രവിഷയങ്ങളോടുകൂടിയ പ്ലസ് ടു/പ്രീഡിഗ്രിയും ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമയും ആണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം. ഇരുതസ്തികൾക്കും പ്രായപരിധി 56 വയസ്സ്. മുൻപരിചയമുളളവർക്ക് മുൻഗണന ലഭിക്കും. തൃശൂർ ജില്ലയിലുളളവർ മാത്രം അപേക്ഷിച്ചാൽ മതി. താൽപര്യമുളളവർ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മെയ് 11 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ dmohtsra5@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയ്ക്കണം. നിശ്ചിത സമയപരിധിക്കുളളിൽ ലഭിക്കുന്ന അപേക്ഷ മാത്രമേ സ്വീകരിക്കുകയുളളൂ. കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ഫോൺ നമ്പറിൽ മെയ് 11 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ ബന്ധപ്പെടണം. ഫോൺ: 0487 2333242.

date