മതിലകം കാർഷിക സേവന കേന്ദ്രത്തിൽ ഒഴിവുകൾ
കൃഷിവകുപ്പിന് കീഴിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രത്തിലേക്ക് ഫെസിലിറ്റേറ്റർ, കാർഷിക തൊഴിലാളികൾ എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫെസിലിറ്റേറ്റർ വിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. റിട്ടയേർഡ് കൃഷി ഓഫീസർ/ ബി എസ് സി (അഗ്രി) ബിടെക് (അഗ്രി) എൻജിനീയർ/വി എച്ച് എസ് സി(അഗ്രി)യും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും/ അഗ്രികൾച്ചറൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കാർഷിക തൊഴിലാളികളുടെ തസ്തികകളിലേക്ക് 10 ഒഴിവുകളാണുള്ളത്. അപേക്ഷകർ 18നും 50നും ഇടയിൽ പ്രായമുള്ളവരും കാർഷികവൃത്തിയിൽ പരിചയമുള്ളതും മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. അപേക്ഷാഫോമുകൾ മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്നും മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകളിൽ നിന്നും ലഭിക്കും. മെയ് 15 അവസാന തീയതി. ഫോൺ: 9745139351.
- Log in to post comments