Skip to main content

ഭിന്നശേഷിക്കാരന്റെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക്;

 

ഒപ്പം സൈക്കിള്‍ വാങ്ങാന്‍ സഹോദരി സമാഹരിച്ച തുകയും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍ തുക സംഭാവന ചെയ്ത ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയും സൈക്കിള്‍ വാങ്ങാനുള്ള തുക നല്‍കിയ സഹോദരിയും കൊവിഡ് കാലത്തെ മാതൃകകളായി. ഓമശ്ശേരി തെച്ച്യാട് കുളത്തില്‍മീത്തല്‍ അബ്ദുല്‍സലാമിന്റെയും സലീനബീഗത്തിന്റെയും മക്കളായ മുഹമ്മദ് ഷാനില്‍, സഫ്‌ന സലാം എന്നിവരാണ് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ക്കാവുന്ന സഹായം ചെയ്ത് സര്‍ക്കാറിനൊപ്പം നിന്നത്. വേനപ്പാറ ഹോളിഫാമിലി ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷാനില്‍ തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 1,300 രൂപയും ഓമശ്ശേരി പ്ലസന്റ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായ സഫ്‌ന സലാം സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ 1,331 രൂപയുമാണ് സംഭാവന ചെയ്തത്. തുക സിപിഐഎം ഓമശ്ശേരി ലോക്കല്‍ സെക്രട്ടറി ഒ.കെ. സദാനന്ദന്‍ താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന് തുക കൈമാറി. എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ പങ്കെടുത്തു.

കട്ടിപ്പാറ വില്ലേജിലെ കര്‍ഷകനായ രാജു ജോണ്‍ തുരുത്തിപ്പള്ളി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. താലൂക്ക് ഓഫീസിലെത്തിയ രാജു  5,000 രൂപയുടെ ചെക്ക് താമരശ്ശേരി തഹസില്‍ദാരെ ഏൽപ്പിച്ചു. താലൂക്ക് വികസന സമിതി അംഗങ്ങളായ ടി.സി. വാസു, കെ.വി. സെബാസ്റ്റ്യന്‍, ഭൂരേഖ തഹസില്‍ദാര്‍ പി.എസ്. ലാല്‍ചന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

date