Skip to main content

റേഷന്‍ കടകളിലൂടെ നീല കാര്‍ഡുകള്‍ക്കുളള  സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം തുടങ്ങി

 

റേഷന്‍ കടകളിലൂടെയുളള സൗജന്യ പലവ്യഞ്ജന കിറ്റ് മൂന്നാം ഘട്ട വിതരണം (നീല കാര്‍ഡ്) തുടങ്ങി. റേഷന്‍ കടകളിലെ തിരക്കൊഴിവാക്കുന്നതിന് വിതരണത്തിന് താഴെ പറയുന്ന ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്്. 

ഇന്ന് (9) ഒന്നില്‍ അവസാനിക്കുന്ന കാര്‍ഡിന്,  മെയ് 10 ന് അവധി, 11 ന് രണ്ട്, മൂന്ന് എന്നീ നമ്പരില്‍  അവസാനിക്കുന്ന കാര്‍ഡിന്, 12 ന് നാലിനും അഞ്ചിനും അവസാനിക്കുന്ന കാര്‍ഡിന്,  13ന് ആറിനും ഏഴിനും അവസാനിക്കുന്ന കാര്‍ഡിന്, 14ന് എട്ടിനും ഒമ്പതിനും അവസാനിക്കുന്ന കാര്‍ഡിന് ഈ ക്രമത്തിലായിരിക്കും പൊതുവിഭാഗം (സബ്‌സിഡി-നീല) കാര്‍ഡുകള്‍ക്ക് സൗജന്യമായി കിറ്റ് ലഭിക്കുന്നത്. വിതരണം റേഷന്‍ കടയിലെ ഇ-പോസ് മെഷീന്‍ വഴിയാണ്. നിലവിലുളള കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും റേഷന്‍ കടയില്‍ പാലിക്കണം. നിശ്ചിത അകലത്തില്‍ അഞ്ച് പേരെ മാത്രമേ കടയുടെ മുന്‍പില്‍ അനുവദിക്കുകയുളളൂ. തിരക്കുണ്ടായാല്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. കിറ്റ് വിതരണം ഒ.റ്റി.പി സമ്പ്രദായം മുഖേന ആയിരിക്കും. ലോക്ക്ഡൗണിന് മുമ്പ് ചെയ്തിരുന്നതു പോലെ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുളള മോബൈല്‍ ഫോണ്‍ സഹിതം റേഷന്‍ കടയിലെത്തി സൗജന്യ കിറ്റ് കൈപ്പറ്റേണ്ടതാണ്. ഭക്ഷ്യ വസ്തുക്കളുടെ സൗജന്യകിറ്റ് ആവശ്യമില്ലെങ്കില്‍  വേണ്ടെന്ന് വയ്ക്കാം. സര്‍ക്കാരിന്റെ ജനങ്ങളോടുളള കരുതലായ ഭക്ഷ്യവസ്തുക്കളുടെ സൗജന്യകിറ്റ് ആവശ്യമില്ലെങ്കില്‍ കൂടുതല്‍ അര്‍ഹരായവര്‍ക്കായി വേണ്ടെന്ന് വയ്ക്കാം. www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ donate my kit എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അതില്‍ റേഷന്‍ കാര്‍ഡ് നം. ഒ.റ്റി.പി (റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുളള മൊബൈലില്‍ ലഭിക്കും) എന്നിവ നല്‍കുന്നതു വഴി റേഷന്‍ കിറ്റ് സംഭാവന നല്‍കാന്‍ കഴിയും. അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുളള മൊബൈല്‍ നമ്പരില്‍ നിന്നും 6235280280 എന്ന നമ്പരിലേക്ക് 10 അക്ക റേഷന്‍ കാര്‍ഡ് നം. എസ്.എം.എസ് ചെയ്യുക.    

date