Skip to main content

കോവിഡ് 19 ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 20,091

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹനിരീക്ഷണത്തില്‍ ഇന്നലെവരെ 20,091 പേരാണ് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്നലെ(മെയ് 8) പുതുതായി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ച 75 പേര്‍ ഉള്‍പ്പെടെ 1,341 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ  ഒഴിവാക്കപ്പെട്ടവര്‍ 123 പേരാണ്. ഇന്നലെ(മെയ് 8) പുതുതായി പ്രവേശിപ്പിച്ച അഞ്ചുപേര്‍ ഉള്‍പ്പടെ എട്ടു പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ. നമ്പര്‍. 1324/2020)
 

date