കോവിഡ് 19 കെ എസ് ഇ ബി സെക്ഷന്‍ ഓഫീസുകളുടെ ക്യാഷ് കൗണ്ടറുകള്‍ ശനിയാഴ്ച്ചയും പ്രവര്‍ത്തിക്കും
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കെ എസ് ഇ ബി കണ്‍സ്യൂമര്‍ നമ്പര്‍ 0, 1, 2, 3, 4 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് മെയ് നാലു മുതല്‍ എട്ടുവരെ ആയിരുന്നു വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്. ഈ ദിവസങ്ങളില്‍ ഓഫീസില്‍ എത്തി ബില്‍ അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ഇന്ന് (മെയ് 9, ശനിയാഴ്ച്ച) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനുള്ള അവസരം ലഭിക്കും.
കണ്‍സ്യൂമര്‍ നമ്പര്‍ 5, 6, 7, 8, 9 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് മെയ് 11 മുതല്‍ 15 വരെ ആണ് വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ബില്‍ അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് മെയ് 16 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനുള്ള അവസരം ലഭിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1326/2020)
- Log in to post comments