Skip to main content

തദ്ദേശസ്ഥാപനതല കമ്മിറ്റിയുടെ ചുമതലകള്‍

വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്നവരുടെ വിവരങ്ങള്‍ ദിവസേന ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ശേഖരിച്ച് വാര്‍ഡ് തല സമിതികളെ തദ്ദേശസ്ഥാപനതല കമ്മിറ്റി ഏല്‍പ്പിക്കണം. ഹോം ഐസലേഷനില്‍  ഉള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് വാര്‍ഡ് തലത്തില്‍ പ്രത്യേക രജിസ്റ്റര്‍ ഉണ്ടെന്നും അത് അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
തദ്ദേശ സ്ഥാപനങ്ങളിലെ ഹോം ഐസലേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ /റിപ്പോര്‍ട്ട് ദിവസേന ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും നല്‍കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. പ്രത്യേക പരിഗണന വേണ്ടുന്ന മുതിര്‍ന്ന പൗരന്മാര്‍, പാലിയേറ്റീവ് കെയര്‍ വേണ്ടുന്നവര്‍, വൃക്കരോഗികള്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങി ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നുള്ള ഉത്തരവുകള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പ്രാദേശികമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വാര്‍ഡുതല കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കണം.

date