കൊറോണ കൺട്രോൾ റൂം, കാക്കനാട്, എറണാകുളം, 8/5/20
ബുള്ളറ്റിൻ - 5.30 PM
• ജില്ലയിൽ ഇന്ന് ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ സ്ഥിരതാമസമായ എറണാകുളം ജില്ലക്കാരിയായ 30 വയസ്സ് ഉള്ള യുവതിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കിഡ്നി സംബന്ധമായ ചികിത്സാർത്ഥം മെയ് 6 ന് കേരളത്തിൽ റോഡ് മാർഗം എത്തുകയും, ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അന്ന് തന്നെ അഡ്മിറ്റ് ആകുകയും ചെയ്തു.
• ഇന്ന് (8/5/20) 361 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 820 ആയി. ഇതിൽ 10 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 810 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ് .
• ഇതര സംസ്ഥനങ്ങളിൽ നിന്നും ഇത് വരെ റോഡ് മാർഗം ജില്ലയിലേക്ക് എത്തിയത് 1280 പേരാണ്. ഇതിൽ റെഡ് സോൺ മേഖലയിൽ പെട്ട സ്ഥലങ്ങളിൽ നിന്നെത്തിയ 160 പേരെ കണ്ടെത്തി പാലിശ്ശേരി എസ്.സി എം.എസ് ഹോസ്റ്റൽ, കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളേജ് ഹോസ്റ്റലുകൾ, എന്നിവിടങ്ങളിലെ കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റി.
• ജില്ലയിലെ കോവിഡ് കെയർ സെന്റെറുകളായ ഗവണ്മെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ ,പാലിശ്ശേരി സ്സിഎംസ് ഹോസ്റ്റൽ ,മുട്ടം സ്സിഎംസ് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 216 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
• ഇന്ന് 10 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 6
സ്വകാര്യ ആശുപത്രികൾ - 4
• ഇന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 10 പേരെ ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ് - 3
ആലുവ ജില്ലാ ആശുപത്രി - 1
സ്വകാര്യ ആശുപത്രി – 6
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17 ആണ്
കളമശ്ശേരി മെഡിക്കൽ കോളേജ് – 7
കരുവേലിപ്പടി താലൂക്ക് ആശുപത്രി – 1
സ്വകാര്യ ആശുപത്രികൾ - 9
• ഇന്ന് ജില്ലയിൽ നിന്നും 55 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 41 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ ഒരെണ്ണം പോസിറ്റീവ് കേസും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 54 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.
• കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ വിമാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ (7/5/2017) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് കെ എസ് ആർ ടി സി ഡ്രൈവർമാർ, ടാക്സി ഡ്രൈവർമാർ, എയർപോർട്ട് ഡ്യൂട്ടിക്ക് നിയോഗിച്ച ഡോക്ടർമാർ എന്നിവർക്കായി വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ഉപയോഗം, ഇൻഫെക്ഷൻ കൺട്രോൾ , ശാസ്ത്രീയമായ രീതിയിലുള്ള കൈകഴുകൽ എന്നിവയെക്കുറിച്ചും, രാമമംഗലം ,വടവുകോട്,മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ,, പട്ടിമറ്റം, കടയിരിപ്പ്, കുമാരപുരം എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും, അങ്കമാലി, കുമ്പളങ്ങി,വെങ്ങോല,രായമംഗലം എന്നിവിടങ്ങളിൽ ഒ പി കളിൽ പൊതുജനങ്ങൾക്കായും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
• ഇന്ന് 878 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 303 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാസ് ലഭിച്ചു വരുന്നവർ ചെക്ക്പോസ്റ്റുകളിലുള്ള നടപടിക്രമങ്ങൾ അറിയുന്നതിനെകുറിച്ചും, കോവിഡ് കെയർ സെന്ററുകളുടെ വിവരങ്ങൾ അറിയുന്നതിനും കേരളത്തിലെത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയുന്നതിനെക്കുറിച്ചുള്ള മാർഗനിർദ്ദേശ്ശങ്ങളെക്കുറിച്ച് അറിയുവാനുമായിരുന്നു കൂടുതൽ പേരും വിളിച്ചത്.
• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4290 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 92 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 116 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 65 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.
• ഇന്ന് ജില്ലയിൽ 93 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 72 എണ്ണം പഞ്ചായത്തുകളിലും, 21 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 4530 പേർക്ക് ഫുഡ് കിറ്റുകൾ നൽകി. ഇതിൽ 486 പേർ ഇതര സംസ്ഥാന തൊഴിലാളികൾ ആണ്.
• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 134 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 24 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.
• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 10 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
• വീടുകളിൽ നിരീക്ഷണത്തിലുള്ള 10 ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യപ്രവത്തകർ ഫോൺ വഴി ശേഖരിച്ചു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
• ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖാപിച്ച സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കുന്ന സ്ഥപനങ്ങൾ പ്രതിരോധ പ്രവർത്തങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എൻഫോഴ്സ്മെന്റ സ്ക്വാഡ് കൊച്ചി നഗരസഭ പ്രദേശത്ത് ഇന്ന് 23 സ്ഥാപനങ്ങൾ പരിശോധിച്ചു.
• കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 161 ജീവനക്കാരെയും 205 യാത്ക്കാരെയും പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല.
• ജില്ലയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ 18 ഹൌസ് സർജന്മാരെ നിയോഗിച്ചിട്ടുണ്ട്.
• മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തിയവർ തൊട്ടടുത്ത സർക്കാർ ആശുപത്രി / ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കൺട്രോൾ റൂമിലേക്കോ ഉടൻ തന്നെ ഫോൺ വഴി അക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതാണ്. കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.
DATA UPDATE
Home quarantine new 361
No. of persons released from home quarantine 13
Home quarantine total 820
New Hospital isolation today 10 (GMC-6, Pvt-4 )
Discharge from Isolation 10 (GMC-3, DH Aluva-1, Pvt- 6)
Hospital isolation total 17 (GMC-7, Karuvelipady GMTH-1 Pvt - 9)
Positive case today 1
Total positive case till date 26
Total positive cases under treatment 1
Sample sent today 55
Results received today 41
Results awaiting 54
No. of Covid Care Centres/Short Stay Homes 100
Available rooms in Covid Care Centres 5105
Total persons quarantined at Covid Care Centres 216
Total calls received at Call centre
878
ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802
- Log in to post comments