ക്വാറി ഉല്‍പന്നങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി
എറണാകുളം: കരിങ്കൽ ഉല്‍പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജില്ലയിലെ പലമേഖലകളിലും ഇവ വില കൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് കളക്ടറുടെ ഇടപെടല്‍.
വര്‍ദ്ധിപ്പിച്ച വില പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ് പാലിച്ച് ക്വാറികള്‍ പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. അമിതവില ഈടാക്കുന്നവരുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
മഴക്കാലപൂര്‍വ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ക്വാറിമേഖലയില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ക്വാറികള്‍ക്ക് പെര്‍മിറ്റും പാസും അനുവദിച്ചിരുന്നു. പാസുകള്‍ ഉപയോഗിച്ച് വിതരണം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു.
- Log in to post comments