Post Category
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇത് വരെ റോഡ് മാര്‍ഗം ജില്ലയിലേക്ക് എത്തിയത് 1280 പേര്
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇത് വരെ റോഡ് മാർഗം ജില്ലയിലേക്ക് എത്തിയത് 1280 പേരാണ്. ഇതിൽ റെഡ് സോൺ മേഖലയിൽ പെട്ട സ്ഥലങ്ങളിൽ നിന്നെത്തിയ 160 പേരെ കണ്ടെത്തി പാലിശ്ശേരി എസ്.സി എം.എസ് ഹോസ്റ്റൽ, കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളേജ് ഹോസ്റ്റലുകൾ, എന്നിവിടങ്ങളിലെ കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റി.
• ജില്ലയിലെ കോവിഡ് കെയർ സെന്റെറുകളായ ഗവണ്മെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ ,പാലിശ്ശേരി സ്സിഎംസ് ഹോസ്റ്റൽ ,മുട്ടം സ്സിഎംസ് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 216 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
date
- Log in to post comments