Post Category
11 പ്രവാസികള്‍ തണ്ണീർമുക്കം നിരീക്ഷണ കേന്ദ്രത്തില്‍
ഇന്നലെ രാത്രി അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന ആലപ്പുഴ ജില്ലയിലെ 11 പേരെ കോവിഡ് കെയർ സെൻറർ ആയ തണ്ണീർമുക്കം കെടിഡിസി യിൽ എത്തിച്ചു.
വീടുകളില്‍ ഐസൊലേഷനിൽ കഴിയാന്‍ അനുമതി ലഭിച്ചവര്‍ ഒഴികെയുള്ളവരെയാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്.
പുലർച്ചെ മൂന്നരയോടെയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ ഇവർ തണ്ണീർമുക്കത്ത് എത്തിയത്. ചേർത്തല തഹസിൽദാർ ആർ ഉഷ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
date
- Log in to post comments