Skip to main content

നിരീക്ഷണ കേന്ദ്രം സജ്ജമാകാത്ത പഞ്ചായത്തുകളിലേക്കു വരുന്നവരെ പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ചെയ്യും

കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമായിട്ടില്ലാത്ത മെഴുവേലി, നാരങ്ങാനം, ചെന്നീര്‍ക്കര, ഇലന്തൂര്‍ പഞ്ചായത്തുകളിലേക്കു വരുന്നവരെ പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  താലൂക്കിലെ കോവിഡ് കെയര്‍ സെന്ററുകളുടെ ചുമതലയുള്ള ഡോ. ജീവന്‍ നായര്‍ ഇവരെ പ്രവേശിപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യും. തിരുവല്ല താലൂക്കിലെ കോവിഡ് കെയര്‍ സെന്ററുകളുടെ ചുമതല ഡോ. ശ്രീകാന്തിനാണ്.
ആറന്മുള മണ്ഡലത്തിലെ കൊവിഡ് കെയര്‍ സെന്ററുകളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സുഭിക്ഷ കേരളം കാര്‍ഷിക പദ്ധതിയുടെ പുരോഗതിയും സംബന്ധിച്ച സമഗ്ര അവലോകനം വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്നു. മണ്ഡലത്തിലെ കോവിഡ് കെയര്‍ സെന്ററുകളുടെ നിലവിലെ സ്ഥിതി, ക്വാറന്റൈനിലുള്ളവരുടെ ക്ഷേമം ഉറപ്പാക്കല്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റേഴ്‌സിന്റെ സൗകര്യങ്ങള്‍ തുടങ്ങിയവ യോഗം വിശദമായി ചര്‍ച്ച ചെയ്തു.
എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചായത്തിന്റെ പദ്ധതി ഈ മാസം 15നു മുന്‍പ് പുതുക്കും. സുഭിക്ഷ കേരളം പദ്ധതി കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ തദ്ദേശ സ്ഥാപന പരിധിയിലും നടത്തുന്നതിനും യോഗം തീരുമാനിച്ചു.
തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, തിരുവല്ല- കോഴഞ്ചേരി തഹസീല്‍ദാര്‍മാര്‍, കോവിഡ് കെയര്‍ സെന്ററുകളുടെ ജില്ലാ ചുമതലയുള്ള നവീന്‍ ബാബു, താലൂക്കിന്റെ ചുമതലയുള്ള ഡോ.ജീവന്‍, സ്‌പെഷല്‍ കൃഷി ഓഫീസര്‍ പ്രദീപ്, എഡിഎ ബോബി എന്നിവര്‍ പങ്കെടുത്തു.

 

date